Social Security Pension

സാമൂഹ്യസുരക്ഷാ പെൻഷനുകൾ 

വെച്ചൂര്‍  ഗ്രാമപഞ്ചായത്ത്

സാമൂഹ്യസുരക്ഷാ പെൻഷനുകൾ

കേരള സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷക തൊഴിലാളികൾ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത വനിതകൾ തുടങ്ങിയവർക്ക് നൽകുന്ന ധനസഹായമാണ്. അർഹരായവർക്ക് പ്രതിമാസം പെൻഷൻ ലഭിക്കുന്നതിലൂടെ അവരുടെ അടിസ്ഥാന ജീവിതച്ചെലവുകൾക്ക് സഹായം ലഭിക്കുന്നു.

നിലവിൽ പ്രധാന സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ നിരക്ക് പ്രതിമാസം ₹2,000 ആണ്.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇ-ഫയലിംഗ്
2. തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി: 40 ദിവസം [ജി.ഒ.(പി) 105/2002/തസ്വഭവ തീയതി 25.6.2002]
3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി