പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബിന്ദു അജി

പ്രസിഡൻ്റ്

അഭിഷേക് എന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൈജു കുഞ്ഞുമോന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാകേഷ് പഞ്ചാരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത റ്റി ഡി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജയകുമാര്‍ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

താലൂക്ക്: വൈക്കം  ജില്ലാ പഞ്ചായത്ത്: കോട്ടയം  ബ്ലോക്ക് പഞ്ചായത്ത്: വൈക്കം  പാർലമെന്റ് നിയോജക മണ്ഡലം: കോട്ടയം  അസംബ്ലി നിയോജക മണ്ഡലം: വൈക്കം  വില്ലേജ്: വെച്ചൂര്‍ വിസ്തീർണ്ണം: 29.13 ച. കി.മീ.  വാർഡുകൾ: 14 ജനസംഖ്യ: 17482 ജനസാന്ദ്രത: 600.13/ ച. കി.മീ. എസ്.സി. ജനസംഖ്യ: 2154 എസ്.റ്റി. ജനസംഖ്യ: 9 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കടല്‍ വെച്ച് ഊര് എന്നര്‍ത്ഥമുള്ള വെച്ചൂര്‍ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്നു. വെച്ചൂര്‍ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്.

കൂടുതൽ വായിക്കുക